ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഡിസംബർ 7 വരെ നീണ്ടു നിൽക്കുന്ന മത്സരങ്ങളിൽ 8 ടീമുകൾ മാറ്റുരയ്‌ക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന മത്സരത്തിൽ കേരള നൈറ്റ്സും ലൈറ്റിനിംഗ് ലെജൻഡ്സും തമ്മിൽ ഏറ്റമുട്ടി. കേരള നൈറ്റ്സ് 45 റൺസിന് വിജയിച്ചു. മിഥുൻ മോഹൻ ആണ് മാൻ ഓഫ് ദി മാച്ച്.
ബെംഗളൂരുവിലെ പ്രമുഖ മലയാളി ക്രിക്കറ്റ് ടീമുകളാണ് പങ്കെടുക്കുന്നത്. പ്രശസ്തരായ അമ്പയർമാർ കളി നിയന്ത്രിക്കും. വിന്നേഴ്സിന് 70,000 രൂപയും റണ്ണേഴ്സിന് 35,000 രൂപയുമാണ് സമ്മാനതുക. അഖിൽ കെ ആർ (പ്രസിഡന്റ്) ശരത് മേനോൻ (സെക്രട്ടറി) അഖിൽ ചാത്തോത്ത് (കൺവീനർ) എന്നി എന്നിവരാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രശസ്ത ക്രിക്കറ്റ് താരം ശ്രീശാന്ത്, നടൻ ഹരീഷ് ഉത്തമ്മൻ എന്നിവർ സാമൂഹ്യ മാധ്യമ പേജിലൂടെ മലയാളീ പ്രീമിയർ ലീഗിന് ആശംസകൾ അർപ്പിച്ചു.
SUMMARY: Malayalam Premier League has begun












