ഡല്‍ഹി: ന്യൂഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്തുണ്ടായ സ്ഫോടനം എൻഐഎ അന്വേഷിക്കും. ചാവേർ ആക്രമണമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്. പൊട്ടിത്തെറിയുണ്ടായ ഹ്യുണ്ടായ് i20 കാർ പാർക്ക് ചെയ്തിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
വാഹനം മൂന്ന് മണിക്കൂറിലധികം സമയം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ് ഏരിയയില്‍ നിർത്തിയിട്ടിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്. സ്ഫോടനം നടത്തിയ കാർ ഓടിച്ചിരുന്നത് ഡോ. ഉമർ ഉർ നബിയാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. അപകടത്തില്‍ ഇയാളും കൊല്ലപ്പെട്ടതായാണ് വിവരം. ഇത് സ്ഥിരീകരിക്കാനായി ഡിഎൻഎ പരിശോധന നടത്തുന്നതിന് കുടുംബാംഗങ്ങളുടെ സാമ്പിളുകള്‍ ശേഖരിക്കും.
മരണ സംഖ്യ 12 ആയി ഉയർന്നതായാണ് റിപ്പോർട്ട്. ഡല്‍ഹിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി. കേരളത്തിലും പരിശോധന ശക്തമാക്കാൻ ഡിജിപി നിർദേശം നല്‍കിയിട്ടുണ്ട്.
SUMMARY: NIA takes over investigation into Delhi blasts













