കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഇന്നും ഗതാഗതക്കുരുക്ക്. യന്ത്രതകരാറിനെ തുടർന്ന് ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ലോറി കുടുങ്ങിയത്. ഇതോടെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും ആറ്, ഏഴ് വളവുകളിൽ ലോറികൾ കുടുങ്ങിയിരുന്നു. ഒരാഴ്ച്ചയ്ക്കിടെ മൂന്നാംതവണയാണ് ലോറി കുടുങ്ങി ഗതാഗതക്കുരുക്കുണ്ടായത്.
നിലവിൽ ലോറി സ്ഥലത്ത് നിന്ന് മാറ്റാൻ കഴിഞ്ഞിട്ടില്ല. വാഹനങ്ങൾ കൂടുതൽ എത്തിത്തുടങ്ങിയാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവാനാണ് സാധ്യത. ഒരു ഭാഗത്ത് കൂടെ വാഹനങ്ങൾ കടത്തിവിടാനുളള ശ്രമം നടക്കുന്നുണ്ട്. വാഹനങ്ങൾ കൂടുതൽ എത്തിത്തുടങ്ങിയാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണ് സാധ്യത. ചുരം സംരക്ഷണ സമിതി അംഗങ്ങളും ഹൈവേ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഒരു ഭാഗത്ത് കൂടെ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.
SUMMARY: Lorry gets stuck again at Thamarassery pass, traffic jam likely













