ന്യൂഡൽഹി: ഡല്‍ഹിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രകോപനപരവും ആക്ഷേപകരവുമായ പോസ്റ്റുകൾ പങ്കുവച്ച 15പേർ ആസാമിൽ അറസ്റ്റിലായി. റഫിജുൽ അലി (ബോംഗൈഗാവ്), ഫോറിദ് ഉദ്ദീൻ ലസ്കർ (ഹൈലക്കണ്ടി), ഇനാമുൽ ഇസ്ലാം (ലഖിംപൂർ), ഫിറൂജ് അഹമ്മദ് (ലഖിംപൂർ), ഷാഹിൽ ഷോമൻ സിക്ദാർ (ബാർപേട്ട), റാക്കിബുൾ സുൽത്താൻ (ബാർപേട്ട), നസിം അക്രം (ഹോജായ്), അബ്ക്ലാം അഹ്മദ്, അബ്ക്ലാം അഹ്മദ് (സൗത്ത് സൽമാര) എന്നി ഒൻപത് പേരെ അസമിലെ വിവിധ ജില്ലകളിൽ നിന്നായി വ്യാഴാഴ്ച പോലീസ് പിടികൂടി.
മാറ്റിയുർ റഹ്മാൻ (ദറംഗ്), ഹസൻ അലി മൊണ്ടൽ (ഗോൾപാറ), അബ്ദുൾ ലത്തീഫ് (ചിരാംഗ്), വജ്ഹുൽ കമാൽ (കാംരൂപ്), നൂർ അമിൻ അഹമ്മദ് (ബോംഗൈഗാവ്) എന്നിവരെ ബുധനാഴ്ച പോലീസ് പിടികൂടിയിരുന്നു. ചൊവ്വാഴ്ച, കാച്ചാർ ജില്ലയിൽ നിന്നും വിരമിച്ച അധ്യാപകനെ കസ്റ്റഡിയിലെടുത്തിരുന്നു. നോട്ടീസ് നൽകിയ ശേഷം അദ്ദേഹത്തെ പിന്നീട് വിട്ടയച്ചു.
ആസാമിലെ സമാധാനവും സാമുദായിക ഐക്യവും തകർക്കാനുള്ള ഒരു ശ്രമവും സംസ്ഥാന സർക്കാർ വച്ചുപൊറുപ്പിക്കില്ലെന്നും അത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി തുടരാൻ പോലീസിന് നിർദേശം നൽകിയതായും ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ അറിയിച്ചു.
SUMMARY: Delhi blast; 15 arrested in Assam for sharing provocative posts on social media













