ബെംഗളൂരു: കൊപ്പാൾ ജില്ലയിലെ യെലബുറഗയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഹോംഗാർഡായി ജോലിചെയ്യുന്ന യുവതിയെയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ പരിചയക്കാരനായ ലക്ഷ്മണ, ഇയാളുടെ സുഹൃത്തുകളായ ബസവരാജ്, മുത്തുരാജ്, ശശികുമാർ എന്നിവരാണ് അറസ്റ്റിലായത്.
ലക്ഷ്മണ, താന്‍ നൽകാനുള്ള 5,000 രൂപ തരാമെന്നുപറഞ്ഞ് യുവതിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ഒരു വീട്ടിലെത്തിച്ച് മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകിയതിനുശേഷം അബോധാവസ്ഥയിലാക്കി സുഹൃത്തുക്കള്‍ക്കൊപ്പം പീഡിപ്പിക്കുകയായിരുന്നു. അവശയായ യുവതിയെ കൊപ്പാൾ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യെലബുറഗി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Woman gang-raped; four arrested













