ബെംഗളൂരു: കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ
കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ കേരളസമാജം പ്രസിഡന്റ് എം ഹനീഫ് ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ റജി എം ജി അധ്യക്ഷത വഹിച്ചു. കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ ഒ കെ, ട്രഷറർ ജോർജ് തോമസ്, അസിസ്റ്റന്റ് സെക്രട്ടറിമാരായ മുരളിധരൻ വി, വിനു ജി, സോൺ കൺവീനർ അനീഷ് കൃഷ്ണൻ, സത്യശീലൻ സുനിത വിനോദ്, അജയൻ, മുകേഷ്, വിപിൻ, അനു, ആശ, കന്നഡ നേതാക്കളായ ബിലേശിവാലയ രവി, മുനി വെങ്കണ്ണ സാത്തന്നൂർ, കൊയ്‌രാ മൂർത്തി ബാഗലൂർ, ജയശങ്കർ ഗോപാലപുര, മുരുഗൻ നാഗവാര എന്നിവർ സംബന്ധിച്ചു. കലാപരിപാടികൾ, ലജീഷും സംഘവും അവതരിപ്പിച്ച ഗാനമേള എന്നിവ നടന്നു.
SUMMARY: Kerala Samaj organized the Yelahanka Zone Kannada Rajyotsava celebration













