ബെംഗളൂരു: ആർവി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോ യെല്ലോ ലൈനിൽ ആറാമത്തെ ട്രെയിന്‍ ഉടൻ ട്രാക്കിലിറങ്ങും. പുതിയ ട്രെയിനിന് വേണ്ടിയുള്ള മൂന്ന് കോച്ചുകൾ തിങ്കളാഴ്ചയും അടുത്ത മൂന്നു കോച്ചുകൾ ബുധനാഴ്ചയും ബംഗാളിൽനിന്ന് റോഡുമാർഗം അയച്ചു. ബംഗാളിലെ തിടഗാർ റെയിൽ സിസ്റ്റംസ് ലിമിറ്റഡാണ് ബിഎംആർസിഎല്ലിനായി കോച്ചുകൾ നിർമിച്ചുനൽകുന്നത്. പരീക്ഷണയോട്ടത്തിനും സുരക്ഷാ പരിശോധനകൾക്കുംശേഷം അടുത്തമാസം പുതിയ ട്രെയിന്‍ സർവീസ് ആരംഭിക്കും. ആറാമത്തെ ട്രെയിന്‍കൂടി ഓടിത്തുടങ്ങുന്നതോടെ നിലവിലെ സമയക്രമത്തിന് വ്യത്യാസംവരും. ഓഫീസ് സമയങ്ങളിലെ സർവീസുകൾ തമ്മിലുള്ള ഇടവേള 15 മിനിറ്റിൽനിന്ന് 12 മിനിറ്റായി കുറയും.
SUMMARY: Namma Metro Yellow Line; 6th train immediately
നമ്മ മെട്രോ യെല്ലോ ലൈന്‍; ആറാമത്തെ ട്രെയിന്‍ ഉടന്‍

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories












