ഗാസ: ഗാസ മുനമ്പില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഏകദേശം 28 പേര്‍ കൊല്ലപ്പെട്ടതായി ആക്രമണത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു കുടുംബത്തിലെ 10 പേര്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗാസ പദ്ധതിക്ക് യുഎന്‍ സുരക്ഷാ സമിതി അംഗീകാരം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നിരിക്കുന്നത്. ഇസ്രയേല്‍ ആക്രമണത്തില്‍ ഏകദേശം 77 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബർ 10ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിനുശേഷം ഇസ്രയേൽ നടത്തുന്ന ഏറ്റവും കനത്ത ആക്രമണമാണ് ഇത്. ഹമാസിനെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങളെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നു.
ഇസ്രയേൽ സൈനികർക്കുനേരെ ഹമാസ് വെടിയുതിർത്തതിനാലാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ പറഞ്ഞു. എന്നാൽ ഈ വാദം ഹമാസ് തള്ളിക്കളഞ്ഞു. ഗാസയിലെ അവരുടെ കുറ്റകൃത്യങ്ങളെ ന്യായീകരിക്കുന്നതിനുള്ള ദുര്‍ബലവും സുതാര്യവുമായ ശ്രമമാണിതെന്ന് ഹമാസ് പറഞ്ഞു.
SUMMARY: Israel’s heavy airstrikes in Gaza; 28 Death













