കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനില്‍ കല്ലായി ഡിവിഷനില്‍ സംവിധായകൻ വി.എം. വിനുവിന് പകരക്കാരനെത്തി. പന്നിയങ്കര കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ബൈജു കാളക്കണ്ടിയാണ് പുതിയ സ്ഥാനാർഥി. നേരെത്തെ വിനുവിനെ കോണ്‍ഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. മേയർ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസിന്‍റെ നീക്കം.
പക്ഷേ, വിനുവിന്‍റെ പേര് വോട്ടർ പട്ടികയില്‍ ഇല്ലാത്തതിനാല്‍ മത്സരരംഗത്ത് നിന്ന് പിന്മാറുകയായിരുന്നു. ഇതേതുടർന്ന് കോണ്‍ഗ്രസ് നേതൃത്വം പുതിയ സ്ഥാനാർഥിയെ കണ്ടെത്തിയത്. വിനുവിന്‍റെ പേര് വോട്ടർപട്ടികയില്‍ നിന്ന് വെട്ടിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. നേരത്തെ തന്നെ പട്ടികയില്‍ പേരില്ലായിരുന്നു എന്നാണ് വ്യക്തമായത്.
SUMMARY: Congress announces candidate to replace VM Vinu














