തൃശൂർ: തൃശൂരിൽ ഗുണ്ടാ സംഘം തീയറ്റർ നടത്തിപ്പുകാരനെ കുത്തി. രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരൻ സുനിലിനാണ് കുത്തേറ്റത്. വെളപ്പായയിലെ വീടിന് മുന്നിൽ വച്ചായിരുന്നു സംഭവം. വീടിന്റെ ഗേറ്റ് തുറക്കുന്നതിനായി സുനിൽ കാറിൽനിന്ന് ഇറങ്ങിയപ്പോൾ മൂന്നംഗ ഗുണ്ടാ സംഘം സുനിലിനെ കുത്തുകയായിരുന്നു. ഡ്രൈവർ അനീഷിനും വെട്ടേറ്റു.
സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണെന്ന് സൂചന. ആക്രമണത്തിൽ കാറിന്റെ ചില്ല് തകർത്തു. കാറിനകത്തിരുന്ന സുനിലിന്റെ കാലിനാണ് പരുക്ക്. ഡ്രൈവർ അനീഷിന്റെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവം ക്വട്ടേഷൻ ആക്രമണമാണെന്ന് പോലീസ് അറിയിച്ചു. ഓടി രക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.ചികിത്സയിലുള്ള സുനിലിന്റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും
SUMMARY: Theater operator and driver hacked to death in Thrissur














