തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് വൈകിട്ട് 3ന് അവസാനിക്കും.നിർദ്ദിഷ്ട യോഗ്യതയുള്ള സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രികയും 2എ ഫോറവും പൂരിപ്പിച്ച് നിക്ഷേപ തുകയും അടച്ച് പ്രതിജ്ഞ ചെയ്ത് നിശ്ചിത ഫോറത്തിൽ ഒപ്പുവച്ച് അതത് വരണാധികാരിക്ക് സമർപ്പിക്കണം. നാളെ സൂക്ഷ്മപരിശോധന നടത്തും. അതിനുശേഷം സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ തയ്യാറാക്കി പ്രസിദ്ധീകരിക്കും. 24 വൈകിട്ട് 3വരെ പത്രിക പിൻവലിക്കാം.
സ്വന്തമായോ നിര്ദേശകന് വഴിയോ പൊതുനോട്ടീസില്‍ നിര്‍ദേശിച്ചിട്ടുള്ള സ്ഥലത്ത് ഫോറം 2 ല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സ്ഥാനാര്‍ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടറായിരിക്കണം.
പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ് പൂര്‍ത്തിയാകണം. സംവരണ സീറ്റില്‍ മത്സരിക്കുന്നവര്‍ ആ വിഭാഗത്തിൽപെട്ടവരായിരിക്കണം. പട്ടികജാതി, വര്‍ഗ സംവരണവാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
SUMMARY: Local elections; Deadline for submitting nominations ends today














