ദുബായ്: ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണ് പൈലറ്റിന് വീരമൃത്യു. സംഘമായുള്ള പ്രകടനങ്ങള്‍ക്കു ശേഷം ഒറ്റയ്ക്ക് അഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ് വിമാനം നിയന്ത്രണം വിട്ട് തകർന്നത്. ആദ്യ റൗണ്ട് വ്യോമാഭ്യാസം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്. വിമാനം തകര്‍ന്നുവീണതോടെ വന്‍ അഗ്‌നിഗോളം രൂപപ്പെടുകയും കറുത്ത പുക ഉയരുകയും ചെയ്തു.
Big Breaking 🇮🇳🚨
A Indian Tejas fighter has crashed during a display at Dubai air show. Awaiting info on pilot.
Photos 📷 pic.twitter.com/GEnvyM3MuM
— Globally Pop (@GloballyPop) November 21, 2025
അപകടത്തെ തുടര്‍ന്ന് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തി. മുകളിലേക്ക് ഉയർന്നു പറന്ന വിമാനം കരണം മറിഞ്ഞ് നേരെ താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. അപകടത്തെ തുടർന്ന് ദുബായ് എയർ ഷോ താല്‍ക്കാലികമായി നിർത്തിവെച്ചു. ആളപായം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
SUMMARY: Tejas fighter jet crashes during Dubai Air Show; pilot dies














