പത്തനംതിട്ട: ബിന്ദു അമ്മിണി എല്‍ഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നുവെന്ന വ്യാജ പ്രചരണത്തില്‍ പത്തനംതിട്ട ജില്ലാ കളക്‌ടർക്ക് പരാതി നല്‍കി സിപിഎം. റാന്നി പഞ്ചായത്ത് 20-ാം വാർഡില്‍ ബിന്ദു അമ്മിണി മത്സരിക്കുന്നതായിട്ടാണ് സമൂഹമാദ്ധ്യമങ്ങളില്‍ വ്യാജ പ്രചരണം നടക്കുന്നത്. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് കളക്‌ടർക്ക് പരാതി നല്‍കിയിരിക്കുന്നത്.
ശബരിമല പോരാട്ട നായിക എന്ന തലക്കെട്ടോടെയാണ് കാർഡ് പ്രചരിക്കുന്നത്. അതേസമയം ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.
SUMMARY: CPM files complaint over false propaganda claiming Bindu Ammini is LDF candidate














