തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360 രൂപ കൂടി 92,280 രൂപയുമായി. ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 140 രൂപ കൂടി 9,490 രൂപയിലെത്തി.
14 കാരറ്റിന് ഗ്രാമിന് 110 രൂപ കൂടി 7,390 രൂപയും ഒമ്പത് കാരറ്റിന് 70 രൂപ കൂടി 4,770 രൂപയുമാണ് ഇന്നത്തെ വില. വെള്ളി വില 163 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
SUMMARY: Gold rate is increased














