ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ കണ്ടെടുത്തതായി പോലീസ്. സംഭവത്തിൽ മൂന്ന് പേരെ കർണാടക അറസ്റ്റ് ചെയ്തു. ഗോവിന്ദരാജനഗർ പോലീസ് സ്റ്റേഷനിലെ ഒരു കോൺസ്റ്റബിളും ഒരു മുൻ സിഎംഎസ് ജീവനക്കാരനും എടിഎം ക്യാഷ് റീഫിൽ വാനിന്റെ ചുമതലക്കാരനുമാണ് പിടിയിലായത്.
Police crack Rs 7 cr Bengaluru heist: Police Commissioner Seemant Kumar Singh
A police constable, ex-employee of CMS and cash vehicle in charge were involved in robbery: Seemant Kumar Singh
Bengaluru ATM cash heist: Three arrested, Rs 5.76 crore seized, says Police Commissioner… pic.twitter.com/ZvZyYnzAQs
— Press Trust of India (@PTI_News) November 22, 2025
കഴിഞ്ഞ 19ന് ഉച്ചയ്ക്കായിരുന്നു സംഭവം.എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളിൽ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയായിരുന്നു കവർച്ച. ജയനഗർ അശോക പില്ലറിനുസമീപം കാറിലെത്തിയ സംഘം പണവുമായിയെത്തിയ വാഹനം തടഞ്ഞുനിറുത്തി രേഖകളും പണവും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഗൺമാനെയും ജീവനക്കാരെയും പണമടങ്ങിയ പെട്ടികളുമായി കാറിൽ കയറ്റി. വഴിയിൽ ജീവനക്കാരെ ഇറക്കിവിട്ട് പണവുമായി മുങ്ങുകയായിരുന്നു.
കേസില്‍ എട്ട് പ്രത്യേക സംഘങ്ങളായി പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കോൺസ്റ്റബിളിലേക്കും മറ്റു പ്രതികളിലേക്കുമെത്തിയത്. ക്യാഷ് റീഫിൽ വാനുകളുടെ നടത്തിപ്പ് ചുമതലയുള്ള സിഎംഎസ് ഇൻഫോ സിസ്റ്റം ലിമിറ്റഡ് എന്ന കമ്പനിയിലെ മുൻ ജീവനക്കാരനെയും പോലീസ് കോൺസ്റ്റബിളിനെയും ആദ്യം ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിരുന്നു. അടുത്തിടെ സിഎംഎസിൽനിന്ന് രാജി വെച്ച ജീവനക്കാരന് പോലീസ് കോൺസ്റ്റബിളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കവർച്ചയ്ക്കിടെ കോൺസ്റ്റബിളും മുൻ സിഎംഎസ് ജീവനക്കാരനും പലതവണ പരസ്പരം വിളിച്ചിരുന്നതായും പോലീസ് സ്ഥിരീകരിച്ചു.
തുടര്‍ന്നു അന്വേഷണ സംഘം ഇരുവരുടെയും കോൾ വിവരങ്ങൾ വിശദമായി പരിശോധിച്ചു, കുറ്റകൃത്യത്തിന് മുമ്പുള്ള ദിവസങ്ങളിലും പ്രതികൾ സ്ഥിരമായി ആശയവിനിമയം നടത്തിയിരുന്നതായി വ്യക്തമായി. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനം ചിറ്റൂർ ജില്ലയിലെ തിരുപ്പതിക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതും കേസിൽ നിർണായക തെളിവായി.
SUMMARY: ATM robbery worth Rs 7 crore in Bengaluru: Rs 5.7 crore seized














