പാലക്കാട്: സിപിഎം പ്രവർത്തകനെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവൻ (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരുതറോഡ് പഞ്ചായത്തിലെ നാലാം വാർഡായ പടലിക്കാട് റോഡരികില്‍ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്കായി ഒരുക്കിയ ഓഫീസിലാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. മരണകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു.
SUMMARY: CPM worker commits suicide in election committee office; incident in Palakkad














