ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. തിരുവല്ല സ്വദേശി ജസ്‌റ്റിൻ ജോസഫ് (21), റാന്നി സ്വദേശിനി സ്റ്റെറിൻ എൽസ് ഷാജി (19) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടമെന്നാണ് വിവിരം.
തുകലശ്ശേരി കൊച്ചുതടത്തിൽ വീട്ടിൽ കെ.എം.ജോസഫ് -സീമ ദമ്പതികളുടെ മകനാണ് ജസ്റ്റിൻ. സ്വകാര്യ നഴ്സിങ് കോളജിൽ ബിഎസ് സി മൂന്നാം വർഷ വിദ്യാർഥിയാണ്. സഹോദരി: അന്ന ജോസഫ്.
അത്തിക്കയം കുടമുരുട്ടി തോണിക്കടവിൽ ഷാജി തോമസിന്റെ യും സുനുവിൻ്റെയും മകളാണ് സ്റ്റെറിൻ. സഹോദരങ്ങൾ: സ്റ്റെയ്‌ന, സ്റ്റെഫിയ സപ്തഗിരി നഴ്‌സിങ് കോളജ് രണ്ടാം വർഷ നഴ്‌സിങ് വിദ്യാർഥിനിയാണ്.
മൃതദേഹം എംഎസ് രാമയ്യ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.







