ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജ മലയാളകവിതാരചന മത്സരം സംഘടിപ്പിക്കുന്നു.സ്ഥാപകപ്രസിഡന്റായ ശ്രീ കെ വി ജി നമ്പ്യാരുടെ സ്മരണാർത്ഥം ഒൻപതാം തവണയാണ് സമാജം ഇത്തരത്തിലുള്ള മത്സരം സംഘടിപ്പിക്കുന്നത്. ബെംഗളൂരുവില്‍ താമസിക്കുന്ന എല്ലാ മലയാളികൾക്കും പ്രായലിംഗഭേദമില്ലാതെ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. മത്സരത്തിലേക്ക് സൃഷ്ടികൾ അയക്കേണ്ട അവസാനതീയതി നവംബർ 30.
വിജയികൾക്ക് സമ്മാനം ലഭിക്കുന്നതാണ്. കൂടാതെ അവരുടെ കവിതകൾ സമാജത്തിന്റെ സ്മരണികയിൽ പ്രസിദ്ധീകരിക്കുന്നതുമായിരിക്കും. മത്സരാർത്ഥികൾക്ക് ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാവുന്നതാണ്. പന്ത്രണ്ടു വരികളിൽ ചുരുങ്ങാത്ത എന്നാൽ രണ്ടുപുറത്തിൽ കൂടാത്ത സ്വന്തം കവിതകളായിരിക്കണം മത്സരത്തിനായി സമർപ്പിക്കേണ്ടത്. ഒരാൾക്ക് ഒരു കവിത മാത്രമേ മത്സരത്തിനായി സമർപ്പിക്കാൻ കഴിയുകയുള്ളൂ. രചനകൾ മുൻപ് മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിച്ചവയാകരുത്. മേല്പറഞ്ഞ തീയതിക്കകം [email protected] എന്ന ഇമെയിൽ വിലാസത്തിൽ സൃഷ്ടികൾ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9886799766
SUMMARY: Kundalahalli Kerala Samajam Poetry Writing Competition














