ലക്നോ: എസ്ഐആർ ജോലി ഭാരത്തെത്തുടർന്ന് ഉത്തർ പ്രദേശിൽ വീണ്ടും ആത്മഹത്യ. ജയിത്പുര്‍ മജയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനായ വിപിന്‍ യാദവ് എന്നയാളാണ് മരിച്ചത്. വിഷം അകത്തു ചെന്നാണ് മരണം. ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ വിപിന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വിപിനെ ആദ്യം ഗോണ്ട മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് ലക്‌നോയിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിപിന്‍ ജോലി സമ്മര്‍ദം തുറന്നുപറയുന്ന വീഡിയോ പുറത്തായിട്ടുണ്ട്. മേലുദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം നേരിട്ടതായി വീഡിയോയില്‍ ആരോപിക്കുന്നു.
ഫത്തേപൂര്‍ സ്വദേശി സുധീര്‍ കുമാറാണ് ആത്മഹത്യ ചെയ്ത മറ്റൊരാള്‍ അവധി നല്‍കാത്തതില്‍ വിഷമിച്ചാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു. ഉത്തര്‍പ്രദേശില്‍ ചൊവ്വാഴ്ച ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ ബിഎല്‍ഒയാണ് സുധീര്‍ കുമാര്‍.
SUMMARY: SIR job pressure; Two BLOs commit suicide in UP














