നടിയെ ആക്രമിച്ച കേസ്: മൊഴി നല്‍കുന്ന ഘട്ടത്തില്‍ പിടി തോമസിന് സമ്മര്‍ദമുണ്ടായിരുന്നു; ഉമ തോമസ് എംഎല്‍എ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കുന്ന ഘട്ടത്തില്‍ പി.ടി. തോമസിന് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നെന്ന് അദ്ദേഹത്തിന്റെ ഭാര്യയും തൃക്കാക്കര എംഎല്‍എയുമായ ഉമാ തോമസ്. കേസില്‍ പി.ടി. ഇടപെടിയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ കാറിന്‍റെ നാല് വീലുകളുടെയും ബോള്‍ട്ട് അഴിച്ചുമാറ്റിയ സംഭവത്തില്‍ ഇന്നും സംശങ്ങള്‍ നിലനില്‍ക്കുന്നതായും ഉമ പറഞ്ഞു.

ആരെയെങ്കിലും കുറ്റക്കാരനാക്കാന്‍ ശ്രമിച്ചില്ല, സത്യം പുറത്തു കൊണ്ടുവരിക മാത്രമാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യമെന്നും ഉമ ഓര്‍ക്കുന്നു. അതിജീവിതയെ മകളെ പോലെ കണ്ടാണ് പി.ടി. ഇടപെട്ടതെന്നും, തന്റെ മകളെ സംരക്ഷിക്കുന്ന മാതാവുപോലെ തന്നെ നടിയെ സഹായിക്കാന്‍ ശ്രമിച്ചതാണെന്നും ഉമ കൂട്ടിച്ചേര്‍ത്തു. ഉമയുടെ വെളിപ്പെടുത്തലുകള്‍ പ്രകാരം, ആ രാത്രിയില്‍ പി.ടി. വീട്ടില്‍ കിടന്നിരുന്നുവെന്നും പിന്നീട് ഫോണ്‍ വിളിച്ചപ്പോള്‍ എഴുന്നേറ്റ് പോയെന്നും പറയുന്നു.

തിരിച്ചുവന്നപ്പോള്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. സ്വന്തം മക്കള്‍ക്ക് അപകടം സംഭവിച്ചതുപോലെ തന്നെ നടിക്ക് സംഭവിച്ച സംഭവത്തെ കുറിച്ച്‌ പി.ടി. ഉറങ്ങാതിരുന്നുവെന്നും, നടിക്ക് ധൈര്യം കൊടുക്കുകയും മറ്റൊരാള്‍ക്ക് ഇതുപോലെ സംഭവിക്കരുതെന്നും പറഞ്ഞതായും ഉമ വ്യക്തമാക്കി. ഇന്ത്യയിലെ ജുഡീഷ്യറിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും, കേസില്‍ ഇടപെട്ടവര്‍ക്ക് അനുയോജ്യമായ ശിക്ഷ ലഭിക്കുമെന്നും വിശ്വസിക്കുന്നതായി അവര്‍ വ്യക്തമാക്കി.

SUMMARY: Actress attack case: PT Thomas was under pressure while giving statement; Uma Thomas MLA

Hot this week

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; മരിച്ചത് തൃശൂര്‍ മാപ്രാണം സ്വദേശി

തൃ​ശൂ​ർ: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. തൃശൂര്‍ മാപ്രാണം സ്വദേശിയായ...

ഹോം​ഗാർഡായ ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ഹോം​ഗാർഡിനെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം​ഗാർഡായി...

പ്രിയദർശിനി പദ്ധതി ഏകപക്ഷീയം, റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വനിതകള്‍ക്ക്...

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഇന്ന്...

എംഎംഎ ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്റ് നഴ്സറി സ്‌കൂളില്‍...

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ

കൊച്ചി: സംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ലക്ഷ്മി പ്രിയ, ഭർത്താവ്...

മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം; 2 ജീവനക്കാര്‍ മരിച്ചു

മൈസൂർ: മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ട്...

എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം

പത്തനംതിട്ട: മുൻ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ...

Related Articles

Popular Categories