ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഓൺലൈൻ ഗെയിം പ്ലാറ്റ്ഫോം വിൻസോയുടെ സ്ഥാപകരായ സൗമ്യ സിങും പവൻ നന്ദയും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) അറസ്റ്റില്‍. ഉപയോക്താക്കളുടെ 43 കോടി രൂപ കമ്പനി കൈവശപ്പെടുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഓൺലൈൻ മുഖേന പണംവെച്ചുള്ള ഗെയിമുകൾ നിരോധിച്ചതിനെത്തുടർന്ന് ഉപയോക്താക്കൾക്ക് തിരിച്ചുനൽകേണ്ട പണം കമ്പനി മറ്റാവശ്യങ്ങൾക്കായി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നു ഇവര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്തിരുന്നു.
SUMMARY: Money laundering case; Founders of online game platform arrested
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഓൺലൈൻ ഗെയിം പ്ലാറ്റ് ഫോം സ്ഥാപകർ അറസ്റ്റിൽ
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














