ബെംഗളൂരു: കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽ 81 വിമാന സർവീസുകള്‍ വൈകി. വ്യാഴാഴ്ച രാവിലെ 4.30-നും എട്ടിനും ഇടയിലുള്ള സർവീസുകളാണ് വൈകിയത്. വിമാനത്താവളത്തിലെ ദൂരക്കാഴ്ച തടസമായതാണ് സർവീസുകളെ ബാധിച്ചത്. 15 മിനിറ്റുമുതൽ ഒരുമണിക്കൂറിലേറെവരെയാണ് വൈകിയത്. രണ്ട് വിമാനം വഴിതിരിച്ചുവിട്ടു.
മംഗളൂരുവിൽനിന്ന് ബെംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം ചെന്നൈയിലേക്കും ഡൽഹിയിൽനിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനം കൊച്ചിയിലേക്കുമാണ് വഴിതിരിച്ചുവിട്ടത്. കഴിഞ്ഞദിവസം പുലർച്ചെ ഒന്നിനും ആറിനും ഇടയിലുള്ള 11 അന്താരാഷ്ട്ര സർവീസ് റദ്ദാക്കിയിരുന്നു. ഇതുകൂടാതെ 12 വിമാന സർവീസും വൈകിയാണ് പുറപ്പെട്ടത്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെ ബെംഗളൂരു വിമാനത്താവള പരിധിയില്‍ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒരാഴ്ചയായി ബെംഗളൂരുവിൽ മഞ്ഞും തണുപ്പും കടുത്തിരിക്കുകയാണ്.
SUMMARY: Heavy fog: 81 flights delayed in Bengaluru
SUMMARY: Heavy fog: 81 flights delayed in Bengaluru














