കൊച്ചി: എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. എംഇ എസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇഡി ഗഫൂറിനെ കസ്റ്റഡിയിലെടുത്തത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് ഫസൽ ഗഫൂറിനെ കസ്റ്റഡിയിൽ എടുത്തത്.
ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് നിക്ഷപകരെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചത്. നേരത്തെ പല തവണ ഫസൽ ഗഫൂറിന് ഇ ഡി നോട്ടീസ് അയച്ചിരുന്നതായാണ് വിവരം. എന്നാൽ ഇ ഡി ക്ക് മുന്നിൽ ഹാജരാകാത്തതിനാൽ ഇന്ന് വിമാനത്താവളത്തിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇദ്ദേഹവും കുടുംബവും നെടുമ്പാശേരി വിമാനത്താവളം വഴി ഓസ്ട്രോലിയയിലേക്ക് പോകാനിരിക്കെയാണ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, ഇ–മെയിലിലാണ് നോട്ടിസ് ലഭിച്ചതെന്നും അതിനാല്‍ ശ്രദ്ധിച്ചില്ലെന്നും ഫസല്‍ ഗഫൂർ പ്രതികരിച്ചു. ഇന്ന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. വിമാനത്താവളത്തിലെത്തിയപ്പോഴാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും ഉദ്യോഗസ്ഥര്‍ വിവരം പറഞ്ഞപ്പോള്‍ മടങ്ങിപ്പോയെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് ഇ.ഡി വിളിപ്പിച്ചെതന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Dr. Fazal Ghafoor taken into custody by ED














