തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് രാഹുലിനെതിരെ എഫ്ഐആറിലുള്ളത്.
നിലവിൽ തിരുവനന്തപുരം വലിയമല പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് നേമം പോലീസിന് കൈമാറും. തിരുവനന്തപുരം റൂറൽ എസ്പിക്കാണ് അന്വേഷണ ചുമതല.
കേസിൽ പരാതിക്കാരിയുടെ മൊഴി കഴിഞ്ഞ ദിവസം തന്നെ രേഖപ്പെടുത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നും ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നുമാണ് പരാതിക്കാരി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പാലക്കാട് എംഎൽഎക്കെതിരെ പോലീസ് കേസെടുത്തത്.
ഇതുസംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ മെഡിക്കൽ രേഖകളും പരാതിക്കാരി പോലീസിന് കൈമാറിയിട്ടുണ്ട്. യുവതിയുടെ രഹസ്യമൊഴി കോടതി മുൻപാകെ രേഖപ്പെടുത്താന്‍ പോലീസ് ഉടൻ അപേക്ഷ നൽകുമെന്നാണ് വിവരം.
SUMMARY: Police register case against Rahul Mangkuttathil; FIR filed including forcible abortion














