വാഷിങ്ടണ്‍: അമേരിക്കയിലെ വൈറ്റ് ഹൗസിനു സമീപത്തെ വെടിവയ്പ്പില്‍ പരുക്കേറ്റ നാഷണല്‍ ഗാര്‍ഡ്‌സ് ഉദ്യോഗസ്ഥ മരിച്ചു. വാഷിങ്ടണിലെ ആര്‍മി സ്‌പെഷ്യലിസ്റ്റ് റാങ്കിലുള്ള സാറ ബെക്‌സ്‌ട്രോമാണ് മരിച്ചത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്കു സമീപം കഴിഞ്ഞ ദിവസമാണ് വെടിയുതിര്‍ത്തത്.
വെടിയുതിര്‍ത്തയാള്‍ അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചയാളാണെന്ന് യുഎസ് ഇന്റലിജന്‍സ് ഏജന്‍സി സിഐഎ. തലയ്ക്ക് വെടിയേറ്റ് ചികില്‍സയില്‍ കഴിയുന്ന മറ്റൊരു സൈനികന്‍ ആന്‍ഡ്രൂ വുള്‍ഫിന്റെ നില അതീവ ഗുരുതരമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.
ബുധനാഴ്ച ഉച്ചക്ക് ഇന്ത്യന്‍ സമയം കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിക്കാണ് വൈഹസ് ഹൗസിനു സമീപത്തെ മെട്രോ സ്റ്റേഷന്‍ പരിസരത്തുള്ള രണ്ടു സൈനികര്‍ക്കു നേരെ ഇയാള്‍ നിറയൊഴിച്ചത്. പിന്നാലെ സൈനികര്‍ പിടികൂടിയ റഹ്‌മാനുല്ല പരുക്കുകളോടെ കസ്റ്റഡിയിലാണ്. അതേസമയം ആക്രമണത്തില്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Shooting near White House; National Guard officer dies after being injured














