കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നായയുടെ ആക്രമണത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ഗുരുതര പരുക്ക്. കുളത്തുപ്പുഴ പഞ്ചായത്തിലെ ഡാലി വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രശ്മിക്കാണ് കടിയേറ്റത്.
കാലില്‍ ഉള്‍പ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും രശ്മിക്ക് കടിയേറ്റിട്ടുണ്ട്. വോട്ട് ചോദിക്കുന്നതിനിടയിലാണ് നായ ആക്രമിച്ചത്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയ രശ്മി ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രചാരണം നിര്‍ത്തി വിശ്രമത്തിലാണ്.
SUMMARY: LDF candidate bitten by stray dog in Kollam













