കാനത്തില്‍ ജമീല എംഎല്‍എ അന്തരിച്ചു

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഐഎം വനിതാ നേതാവുമായ കാനത്തിൽ ജമീല അന്തരിച്ചു. 59 വയസായിരുന്നു. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൈത്ര ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവേയായിരുന്നു അന്ത്യം.

സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായ ജമീല മൂന്ന് പതിറ്റാണ്ടായി പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. രണ്ട് തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1995ൽ തലക്കുളത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലെ കന്നിയങ്കത്തിൽ ജയം. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റായി. 2000ൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി. 2005ൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. 2010ലും 2020ലും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. 2021ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എന്‍ സുബ്രഹ്‌മണ്യനെ 8,472 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാനത്തില്‍ ജമീല നിയമസഭയിലേക്ക് എത്തിയത്.

കെ അലിയുടെയും ടി കെ മറിയത്തിന്റെയും മകളായി 1966 മേയ് 5ന് കോഴിക്കോട്ടെ കുറ്റ്യാടിയിലാണ് ജനനം. ഭർത്താവ്: കെ അബ്ദുറഹ്മാൻ. മക്കൾ: ഐറിജ്റഹ്മാൻ (യുഎസ്എ), അനൂജ സുൈഹബ് (ന്യൂനപക്ഷ കോര്‍പ്പറേഷൻ ഓഫീസ്, കോഴിക്കോട്). മരുമക്കൾ: സുഹൈബ്, തേജു.) സഹോദരങ്ങൾ: ജമാൽ, നസീർ, റാബിയ, കരീം (ഗൾഫ്), പരേതയായ ആസ്യ.
SUMMARY: MLA Kanathil Jamila passed away

Hot this week

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ സി പി എം ആക്രമണം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ എന്‍ഫോഴ്സ്‌മെന്റ്...

വമ്പൻ പ്രഖ്യാപനങ്ങളുമായി ഡികെ ശിവകുമാർ; വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര, 56,000 സർക്കാർ നിയമനങ്ങള്‍, ബെംഗളൂരുവിന് 2,000 കോടിയുടെ അടിസ്ഥാന വികസന പാക്കേജ്

ബെംഗളൂരു: മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡികെ ശിവകുമാർ. ആദ്യ...

ഇന്‍ഡ്യ സഖ്യയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഡിഎംകെ തീരുമാനം

ചെന്നൈ: ഇന്ത്യ സഖ്യയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ഡിഎംകെ. കോണ്‍ഗ്രസ്...

ജോര്‍ജ് കുര്യന് രാജ്യസഭാ സീറ്റില്ല; കേന്ദ്ര മന്ത്രിസ്ഥാനം ഒഴിയാൻ സാദ്ധ്യത

ഡല്‍ഹി: കേന്ദ്രമന്ത്രി ജോർജ് കുര്യന് രാജ്യസഭാ സീറ്റ് നല്‍കാതെ ബിജെപി. രാജ്യസഭ...

ആന്റി ഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ മുഖ്യമന്ത്രി വി. ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

ബെംഗളൂരു: മയക്കുമരുന്നുപയോഗത്തിനെതിരെ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയായ ആന്റി ഡോട്ട്...

കാരുണ്യ ബെംഗളൂരു ആദ്യഘട്ട പഠന സഹായ വിതരണം

ബെംഗളൂരു: ജീവകാരുണ്യ സേവനരംഗത്തെ കൂട്ടായ്മയായ കാരുണ്യ ബെംഗളൂരു വർഷങ്ങളായി നൽകിവരുന്ന പഠന...

സ്വകാര്യ ബസ് കാറിന് പിന്നില്‍ ഇടിച്ച്‌ അപകടം; യാത്രക്കാര്‍ രക്ഷപ്പെട്ടു

കൊച്ചി: കോതമംഗലം കുത്തുകുഴിയില്‍ സ്വകാര്യ ബസ് കാറിന് പിന്നില്‍ ഇടിച്ച്‌ അപകടം....

ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; നിയമങ്ങള്‍ കടുപ്പിച്ച് എംവിഡി

തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ കടുപ്പിച്ച് എംവിഡി. ഇനി മുതൽ ഹെൽമെറ്റ് ഉപയോ​ഗിച്ചില്ലെങ്കിൽ...

Related Articles

Popular Categories