കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പിവി അന്‍വറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. കൊച്ചി ആസ്ഥാനത്ത് അന്‍വര്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം. അന്‍വര്‍ ബിനാമി ഇടപാട് നടത്തിയെന്നാണ് ഇഡി കണ്ടെത്തല്‍.
റെയ്ഡില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പിഎംഎല്‍എ വകുപ്പ് പ്രകാരമാണ് നടപടി. 2016ല്‍ 14.38 കോടി ആയിരുന്ന പി വി അന്‍വറിന്റെ ആസ്തി 2021ല്‍ 64.14 കോടിയായി വര്‍ധിച്ചു. അന്‍വറിന് പണം നല്‍കിയവരിലേക്കും അന്വേഷണം എത്തും. ആസ്തി വര്‍ധനവ് എങ്ങനെ എന്നതിന് പി വി അന്‍വറിന് കൃത്യമായ വിശദീകരണമില്ല.
SUMMARY: ED notice to PV Anwar for illegal wealth acquisition














