Saturday, December 6, 2025
24.5 C
Bengaluru

ബലാത്സംഗക്കേസില്‍ രാഹുലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈകോടതി

കൊച്ചി: ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ അറസ്റ്റ് തത്കാലത്തേക്ക് ഹൈക്കോടതി തടഞ്ഞു. തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഡിസംബർ 15-നാണ് ഹൈക്കോടതി ജാമ്യഹർജി പരിഗണിക്കുക.

താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കാൻ തയ്യാറാണെന്നും അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ജാമ്യത്തില്‍ വിടണമെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹർജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിക്കാരിയായ മാധ്യമപ്രവർത്തകയുമായി തനിക്ക് അടുപ്പമുണ്ടായിരുന്നു. എന്നാല്‍ സ്വകാര്യ സംഭാഷണങ്ങളുടെ വോയ്‌സ് ക്ലിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, അത് താനാണ് പുറത്തുവിട്ടതെന്ന് സംശയിച്ച്‌ പരാതിക്കാരി തന്നില്‍ നിന്ന് അകലുകയായിരുന്നു.

വിവാഹിതയായിരുന്നെങ്കിലും അവർ അകന്നാണ് കഴിഞ്ഞിരുന്നതെന്നും തനിക്കറിയാമായിരുന്നു. വോയ്‌സ് ക്ലിപ്പുകള്‍ ചോർന്നതുമായി ബന്ധപ്പെട്ട പരാതി അപ്പോള്‍ ഉന്നയിക്കേണ്ടതില്ലെന്ന് ഇരുവരും ചേർന്ന് തീരുമാനിച്ചതായിരുന്നു. എന്നാല്‍, താൻ ഒരു രാഷ്ട്രീയ പ്രവർത്തകനായതുകൊണ്ട് മാധ്യമങ്ങള്‍ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും എതിർപക്ഷത്തുള്ളവർ നിലവിലെ രാഷ്ട്രീയ സാഹചര്യം ഉപയോഗിക്കുകയും ചെയ്തതോടെയാണ് പരാതിക്കാരി തന്നെ തള്ളിപ്പറയുന്നതെന്നാണ് ഹർജിയിലെ പ്രധാനവാദം.

സംഭാഷണത്തിന്റെ വിവരങ്ങള്‍ തന്റെ പക്കലുണ്ടെങ്കിലും പോലീസ് പിന്നാലെയുള്ളതിനാല്‍ ഇത് ഹാജരാക്കാൻ സാധിക്കുന്നില്ല. വൈകിയുള്ള പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതിതന്നെ പറഞ്ഞിട്ടുണ്ടെന്നും, അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാൻ അവസരം ലഭിച്ചാല്‍ കാര്യങ്ങള്‍ വിശദീകരിക്കാൻ തയ്യാറാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഹർജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം രണ്ടാമത്തെ കേസില്‍ രാഹുലിന്റെ അറസ്റ്റിന് തടസ്സമില്ല.

SUMMARY: Relief for Rahul in rape case; High Court stays arrest

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പാലക്കാട് വെൽഫെയർ അസോസിയേഷൻ കുടുംബ സംഗമം നാളെ

ബെംഗളൂരു: പാലക്കാട് വെൽഫെയർ അസോസിയേഷൻ പതിനാലാമത് വാർഷിക കുടുംബസംഗമം ഞായറാഴ്ച രാവിലെ...

നാഷണല്‍ ഹെറാള്‍ഡ് കേസ്; ഡികെ ശിവകുമാറിന് നോട്ടിസ്

ബെംഗളൂരു: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ഡല്‍ഹി...

10 വയസുകാരിയെ പീഡിപ്പിച്ച 74 കാരൻ അറസ്റ്റില്‍

വയനാട് : 10 വയസുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റില്‍. വയനാട് സ്വദേശി...

കെ.എൻ.ഇ പബ്ലിക് സ്കൂൾ വാർഷിക ദിനാഘോഷം

ബെംഗളൂരു: കെ.എൻ.ഇ പബ്ലിക് സ്കൂൾ വാർഷിക ദിനാഘോഷം സംഘടിപ്പിച്ചു. വിജയ കർണാടക...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: ഇന്നലെ രണ്ടു തവണകളിലായി 760 രൂപ വര്‍ധിച്ച സ്വര്‍ണവിലയില്‍ ഇന്ന്...

Topics

പരപ്പന അഗ്രഹാര ജയിലിൽ എൻഐഎ റെയ്ഡ്

ബെംഗളൂരു: ഭീകരസംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുള്ള പ്രതി ഉള്‍പ്പെടെയുള്ളവര്‍ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിന്റെ...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നും നാളെയും വൈദ്യുതി മുടങ്ങും 

ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) ബെസ്കോമും അടിയന്തര...

ബാം​ഗ്ലൂ​ർ ലി​റ്റ​റേ​ച്ച​ര്‍ ഫെസ്റ്റിന് ഇന്ന് തുടക്കം

ബെംഗളൂരു: ബാം​ഗ്ലൂ​ർ ലി​റ്റ​റേ​ച്ച​ര്‍ ഫെസ്റ്റ് ഇന്നും നാളെയുമായി ഫ്രീ​ഡം പാ​ര്‍ക്കി​ല്‍ നടക്കും....

1.75 കോടിയുടെ രക്തചന്ദനം പിടികൂടി; അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയില്‍ 1.75 കോടിയുടെ രക്തചന്ദനം...

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ 

ബെംഗളൂരു: പതിനേഴാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം (BIFFes) 2026 ജനുവരി 29...

മെട്രോ ട്രെയിനിന് മുന്നില്‍ചാടി യുവാവ് ജീവനൊടുക്കി; സംഭവം കെങ്കേരി സ്റ്റേഷനില്‍, സര്‍വീസ് തടസ്സപ്പെട്ടു 

ബെംഗളൂരു: നമ്മ മെട്രോയുടെ പര്‍പ്പിള്‍ ലൈനിലെ കെങ്കേരി സ്റ്റേഷനില്‍ യുവാവ് ട്രെയിനിന്...

സ​ർ​വീ​സു​ക​ൾ ഇ​ന്നും റ​ദ്ദാ​ക്കി; യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി

ന്യൂ​ഡ​ൽ​ഹി: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെട്ടു. സര്‍വീസുകള്‍ താളം തെറ്റിയതിന്...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കെങ്കേരി ദൊഡ്‌ഡ ആൽമര റോഡിലെ രാമോഹള്ളി റെയിൽവേ ഗേറ്റ് 7 മുതൽ അടച്ചിടും

ബെംഗളൂരു: കെങ്കേരി, ഹെജ്ജാല റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കെങ്കേരി ദൊഡ്‌ഡ ആൽമര റോഡിലെ...

Related News

Popular Categories

You cannot copy content of this page