തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക അതിക്രമ കേസില്‍ അദ്ദേഹത്തിൻ്റെ അറസ്റ്റ് തടയാൻ അതിവേഗ കോടതി വിസമ്മതിച്ചു. കേസിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ലൈംഗിക അതിക്രമ പരാതികളില്‍ കാലതാമസം ബാധകമല്ലെന്ന് കോടതി നിരീക്ഷിച്ചു.
ബെംഗളൂരു സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കെ പി സി സിക്ക് ലഭിച്ച ഇമെയിലിൻ്റെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും, കേസില്‍ ഇരയോ മൊഴിയോ ഇല്ലെന്നും ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വാദിച്ചു. എന്നാല്‍, പരാതി കെ പി സി സി പ്രസിഡൻ്റ് വഴി ഡി ജി പിക്ക് കൈമാറിയതാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കേസില്‍ തിങ്കളാഴ്ച റിപ്പോർട്ട് നല്‍കാൻ കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ആദ്യം രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. പൂർണ്ണമായി കേള്‍ക്കപ്പെടാതെ ഒരു പ്രതിയെയും അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
SUMMARY: Setback for Rahul Mankoottathil; Court does not stay arrest in second rape case














