തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 23കാരി കെപിസിസി അധ്യക്ഷന് നല്‍കിയ പരാതിയിലാണ് കേസെടുത്തിരുന്നത്. കെപിസിസി അധ്യക്ഷൻ പരാതി പോലീസിന് കൈമാറിയിരുന്നു.
വിവാഹ അഭ്യർത്ഥന നടത്തി, കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസില്‍ വച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു വാദം പൂർത്തിയായത്. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കിയിരുന്നു. അതിഗുരുതരമായ ഈ പരാതിയില്‍ വാദം പൂർത്തിയാക്കിയത് അടച്ചിട്ട മുറിയിലായിരുന്നു.
രാഹുലിനെതിരെ പെണ്‍കുട്ടി ഉന്നയിച്ചിരിക്കുന്നത് കടുത്ത അതിക്രമങ്ങളാണ്. പരിചയമുണ്ടായിരുന്ന രാഹുല്‍ ആദ്യം പ്രണയാഭ്യർത്ഥനയും പിന്നീട് വിവാഹ അഭ്യർത്ഥനയും നടത്തിയിരുന്നു. വീട്ടുകാരുമായി വിവാഹം ചർച്ച ചെയ്ത ശേഷം, വിവാഹം നിശ്ചയിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഔട്ട് ഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
രാഹുലിൻ്റെ സുഹൃത്ത് ഫെനിയാണ് കാർ ഓടിച്ചിരുന്നത്. ഔട്ട് ഹൗസില്‍ വെച്ച്, “എനിക്ക് നിന്നെ ബലാത്സംഗം ചെയ്യണമെന്ന്” രാഹുല്‍ പറഞ്ഞതായും, ഉപദ്രവം തുടങ്ങിയപ്പോള്‍ കാലു പിടിച്ച് വെറുതെ വിടണമെന്ന് അപേക്ഷിച്ചിട്ടും രാഹുല്‍ അതിക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നുമാണ് പരാതിക്കാരി മൊഴി നല്‍കിയിരിക്കുന്നത്.
ആക്രമണത്തില്‍ മാനസികമായും ശാരീരികമായും തളർന്നുവെന്നും ശരീരത്തില്‍ മുറിവുകളുണ്ടായി എന്നും പെണ്‍കുട്ടി മൊഴി നല്‍കി. രാഹുലിനെ പേടിച്ച് പരാതി നല്‍കാൻ വൈകിയെന്നും യുവതി വ്യക്തമാക്കി. ഈ കടുത്ത ആരോപണങ്ങള്‍ക്കിടയിലും തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതി എം.എല്‍.എയ്ക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുകയാണ്.
SUMMARY: Second rape case against Rahul; Court grants anticipatory bail with conditions














