ബെംഗളൂരു: നഗരത്തിലെ ഗസൽ പ്രേമികൾക്ക് അവിസ്‌മരണീയ അനുഭവമൊരുക്കുന്ന കോർട് യാർഡ് കൂട്ടയുടെ ഗസൽ കച്ചേരി ‘ഗുൽദസ്ത എ ഗസൽ’ ഡിസംബർ 14ന് വൈകീട്ട് 6.30 മുതൽ കോർട് യാർഡ് കൂട്ട, ഗുഡ് എർത്ത് തരാന, മൽഹാർ റോഡ്, എസിഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് സമീപം കംപിപുരയിൽ നടക്കും.
ഗസൽ സംഗീതത്തിന്റെ മധുരാനുഭൂതികൾ പകർന്നു നൽകുന്ന പരിപാടിയിൽ ഗസൽ ഗായകരായ മഴ എസ് മുഹമ്മദ്, സത്യജിത് എന്നിവർ ഗാനങ്ങൾ ആലപിക്കും. മെഹ്‌ദി ഹസൻ, ഗുലാംഅലി. ഹരിഹരൻ, ലതാമങ്കേഷ്‌കർ, ആശാ ഭോസ്‌ലെ തുടങ്ങയവരിലൂടെ അവിസ്‌മരണീയമായി മാറിയ ഗസലുകളാണ് പുനരാവിഷ്‌കരിക്കപ്പെടുക. സന്ദീപ് പിള്ള (ഗിറ്റാർ), സുമിത് നായ്‌ക് (തബല) എന്നിവരാണ് പിന്നണി വാദകർ.
പ്രവേശനം പാസുമൂലം നിയന്ത്രിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://courtyardkoota.com/events/guldasta-e-ghazal/














