തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കായുള്ള ഈ വര്‍ഷത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 മുതല്‍ ജനുവരി നാല് വരെയാകും അവധിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി അഞ്ചിന് സ്കൂൾ തുറക്കും. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ക്രിസ്മസിന് 12 ദിവസങ്ങളാണ് കുട്ടികള്‍ക്ക് അവധി ലഭിക്കുക. സാധാരണ വര്‍ഷങ്ങളില്‍ 10 ദിവസമാണ് ക്രിസ്മസ് അവധി ഉണ്ടാകാറ്.
നേരത്തെ ഡിസംബര്‍ 23ന് സ്‌കൂളുകള്‍ അടയ്ക്കുമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പുനഃക്രമീകരണത്തില്‍ സ്‌കൂളുകള്‍ ഡിസംബര്‍ 24ന് അടയ്ക്കുമെന്നാണ് പിന്നീട് തീരുമാനിച്ചത്. ഇതില്‍ വീണ്ടും മാറ്റം വരുത്തി ഡിസംബര്‍ 23ന് തന്നെ സ്‌കൂളുകള്‍ അടയ്ക്കാനാണ് അന്തിമ തീരുമാനം.
SUMMARY: Christmas holidays for schools announced; this time we can celebrate for 12 days














