കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന് നിർണായക പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ജാമ്യഹർജിയില്‍ പത്മകുമാർ ഉന്നയിച്ച പ്രധാന വാദം, പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതിലും മിനുട്സില്‍ ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തിയതിലും ദേവസ്വം ബോർഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്വം ഉണ്ടെന്നതാണ്.
മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കി ചിത്രീകരിക്കുന്നതിലുള്ള ശക്തമായ എതിർപ്പാണ് ജാമ്യാപേക്ഷയിലൂടെ അദ്ദേഹം വ്യക്തമാക്കിയത്. അതേസമയം സ്വർണക്കൊള്ള കേസില്‍ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് എസ്‌ഐടിക്ക് മൊഴി നല്‍കും . ഇന്ന് വൈകിട്ട് മൂന്നുമണിക്ക് തിരുവനന്തപുരം ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയാകും ചെന്നിത്തല മൊഴി നല്‍കുക.
SUMMARY: Sabarimala gold robbery: No bail for former Devaswom Board president A Padmakumar














