ബെംഗളൂരു: മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു. ബെംഗളൂരു സൗത്ത് ജില്ലയിലെ മഗഡി സ്വദേശി 24 കാരനായ രാജേഷ് ആണ് മരിച്ചത്. രാമനഗര മഗഡി ഗുഡേമാരനഹള്ളി ടോളിന് സമീപം വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് അപകടമുണ്ടായത്. മുൻ കോൺഗ്രസ് മന്ത്രി എച്ച്.എം. രേവണ്ണയുടെ മകൻ ശശാങ്ക് രേവണ്ണയുടെ വാഹനം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഗുരുതര പരുക്കേറ്റ രാജേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
രാജേഷ് വീട്ടിലേക്ക് പോകുന്നതിനിടെ ശശാങ്ക് രേവണ്ണയുടെ എസ്‌യുവിയുമായി ബൈക്ക് നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അതേസമയം ആരാണ് കാർ ഓടിച്ചിരുന്നതെന്നോ വാഹനത്തിനുള്ളിൽ ആരാണെന്നോ ഇതുവരെ അറിയിട്ടില്ലെന്നും ഇതെല്ലാം അന്വേഷണത്തിലാണെന്നും അപകടത്തിൽ ഉൾപ്പെട്ട രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
SUMMARY: Man dies after being hit by former minister’s son’s SUV














