തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയോട് ലൈംഗികാതിക്രമം നടത്തി എന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകനും സിപിഎ മുൻ എംഎല്‍എയുമായ പി.ടി.കുഞ്ഞുമുഹമ്മദ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ലൈംഗികാതിക്രമക്കേസില്‍ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നല്‍കിയത്.
കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കുമെന്ന് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് പോലീസ് സമർപ്പിച്ചു. പിടി കുഞ്ഞുമുഹമ്മദ് നെതിരായ പരാതിയില്‍ കഴമ്പുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.
പരാതി ലഭിച്ചതിന് പിന്നാലെ സംഭവം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങളും റിപ്പോർട്ടില്‍ പരാമർശിച്ചിട്ടുണ്ട്. ഇനി 164ാം വകുപ്പ് പ്രകാരം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് റിപ്പോർട്ടില്‍ വ്യക്തമാക്കി. ഇതിനുശേഷം ആയിരിക്കും പിടി കുഞ്ഞുമുഹമ്മദിന്റെ മൊഴിയെടുക്കുക എന്നും പോലീസ് അറിയിച്ചു.
SUMMARY: P.T. Kunjumuhammed seeks anticipatory bail in sexual assault case against film actress














