ബെംഗളൂരു: ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബെംഗളൂരു ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്. സെന്റ് മാര്‍ക്കസ് റോഡിലെ ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെയാണ് പോലീസ് കേസെടുത്തത്. അനുവദനീയമായ സമയപരിധി കഴിഞ്ഞും പ്രവര്‍ത്തിച്ചെന്നും നിയമങ്ങള്‍ ലംഘിച്ച് രാത്രി വൈകിയുള്ള പാര്‍ട്ടികള്‍ നടത്തിയെന്നും കാണിച്ചാണ് കേസ്. വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ കര്‍ണാടക പോലീസ് സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. നിയന്ത്രണങ്ങൾ മറികടന്ന് രാത്രി 1:30 വരെ റസ്റ്ററന്റ് തുറന്നുപ്രവര്‍ത്തിച്ചെന്നാണ് പറയുന്നത്. നിയമങ്ങള്‍ ലംഘിച്ചതിന് സ്ഥാപനത്തിന്റെ മാനേജര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ബാസ്റ്റ്യന്‍ കൂടാതെ റസിഡന്‍സി റോഡില്‍ സ്ഥിതി ചെയ്യുന്ന സോര്‍ ബെറി പബ്ബിനെതിരെയും കേസെടുത്തിട്ടുണ്ട്.
SUMMARY: Shilpa Shetty in legal trouble again; Bengaluru Police files case against Bastian Restaurant
ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














