തലശ്ശേരി: വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു. പ്രശാന്തിനെയാണ് ശിക്ഷിച്ചത്. തലശ്ശേരി നഗരസഭ കൊമ്മൽവയൽ വാർഡിൽ നിന്നാണ് ശിക്ഷിക്കപ്പെട്ട പ്രശാന്ത് തിരഞ്ഞെടുക്കപ്പെട്ടത്.
സി.പി.എം പ്രവർത്തകൻ പി. രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് തടവ് ശിക്ഷ. കേസിൽ പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകരെ കോടതി ശിക്ഷിച്ചു. 10,8000 രൂപ വീതം പിഴയും ഒടുക്കണം. 2007 ഡിസംബർ 15നായിരുന്നു വധശ്രമം.
SUMMARY: BJP councillor gets 36 years in prison for attempted murder














