ബെംഗളൂരു: ബെംഗളൂരു കവിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ബെംഗളൂരുവിലെ എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ് കുനിങ്ങാടിന്റെ പുതിയ കഥാ സമാഹാരമായ ‘ഗോഡ്സ് ഓൺ ചങ്കി’ന്റെ പ്രകാശനം ഇന്ന് വൈകുന്നേരം 3.30 മുതൽ ഇന്ദിരാനഗർ റോട്ടറി ഹോളിൽ നടക്കും. വിവർത്തകനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുധാകരൻ രാമന്തളി പുസ്തകം പ്രകാശനം ചെയ്യും. മാധ്യമപ്രവർത്തകൻ ഉമേഷ്‌രാമൻ പുസ്തകം ഏറ്റുവാങ്ങും.
പ്രമുഖ എഴുത്തുകാരനും നോവലിസ്റ്റുമായ അർഷാദ് ബത്തേരി കഥാസമാഹാരത്തെ അപഗ്രഥിച്ച് മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. ബെംഗളൂരുവിലെ സാഹിത്യ, സാംസ്‍കാരിക രംഗത്തെ പ്രമുഖർ പുസ്തകത്തെ അപഗ്രഥിച്ച് സംസാരിക്കും.














