നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ച രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്.

1956 ഏപ്രിൽ നാലിന് കൂത്തുപറമ്പ് പാട്യത്താണ് ജനിച്ചത്. 1977ൽ പി എ ബക്കര്‌ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് 1984ൽ ‘ഓടരുത് അമ്മാവാ ആളറിയാം’ എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിയിൽ ശ്രീനിവാസൻ വരവറിയിച്ചു. 48 വർ‌ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു.

മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാ അഭിനയത്തിൽ ഡിപ്ലോമ നേടിയ ശ്രീനിവാസൻ തുടക്ക കാലത്ത് ഡബ്ബിം​ഗ് ആർ‌ട്ടിസ്റ്റെന്ന് നിലയിലും പ്രവർത്തിച്ചിരുന്നു. ബക്കറുടേയും അരവിന്ദന്റെയും കെ.ജി ജോർജിന്റേതുമടക്കമുളള നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പഞ്ചവടിപ്പാലത്തിലും വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്നിവയിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്ത അദ്ദേഹം തിരക്കഥാരചനയിലേക്കും കടന്നു.‘ പൂച്ചയ്ക്കൊരു മൂക്കുത്തി’യാണ് ആദ്യ തിരക്കഥ.

സാമൂഹിക വിഷയങ്ങളെ നർമ്മരസം ചേർത്ത് ശ്രീനിവാസൻ തിരക്കഥകളൊരുക്കിയപ്പോൾ മലയാളിക്ക് ഹാസ്യത്തിൻ്റെയും ആക്ഷേപഹാസ്യത്തിൻ്റെയും നവ്യാനുഭവങ്ങൾ കൂടിയാണ് സ്വന്തമായത്. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾ ദേശീയ,സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

സന്മസുളളവർക്ക് സമാധാനം, ടി.പി. ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാർത്ത,ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം,ഉദയനാണ് താരം , മഴയെത്തും മുമ്പേ, അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ് , അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ, ഞാൻ പ്രകാശൻ തുടങ്ങിയ നിരവധി ഹിറ്റ്ചിത്രങ്ങൾക്ക് തിരകഥ ഒരുക്കി. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ, 2018 ഡിസംബറിൽ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരകഥ എഴുതിയ ചിത്രം.

സംവിധായകനും പിന്നണിഗായകനും നടനുമായ വിനീത് ശ്രീനിവാസൻ മകനാണ്. ഇളയ മകൻ ധ്യാൻ അഭിനേതാവും സംവിധായകനുമാണ്
Updating…..
SUMMARY: Actor Sreenivasan passes away

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചലച്ചിത്ര സീരിയല്‍ നടൻ രാജശേഖരൻ അന്തരിച്ചു

കോട്ടയം: ഒരു കാലത്തിൻ്റെ നടന് വിട. സിനിമ, സീരിയല്‍ താരം രാജശേഖരൻ...

വയനാട് കള്ളാടി ദുരന്തം; കാണാതായ അവസാനത്തെ ആളുടേയും മൃതദേഹം കണ്ടെത്തി

വയനാട്: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെടുത്തു....

മന്ത്രി കെ എ തുളസിയുടെ ഡ്രൈവര്‍ നിയമനം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ നിയമിച്ചതില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ആഭ്യന്തര...

ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ബെംഗളൂരു: ആയുഷ് മാൻ ആയുർവേദയും സമന്വയ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ആയുർവേദത്തിന്റെ...

അധ്യായം 29 📖 ദേശാടനം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   അമ്മയുടെ...

ചലച്ചിത്ര സീരിയല്‍ നടൻ രാജശേഖരൻ അന്തരിച്ചു

കോട്ടയം: ഒരു കാലത്തിൻ്റെ നടന് വിട. സിനിമ, സീരിയല്‍ താരം രാജശേഖരൻ...

വയനാട് കള്ളാടി ദുരന്തം; കാണാതായ അവസാനത്തെ ആളുടേയും മൃതദേഹം കണ്ടെത്തി

വയനാട്: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെടുത്തു....

മന്ത്രി കെ എ തുളസിയുടെ ഡ്രൈവര്‍ നിയമനം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ നിയമിച്ചതില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ആഭ്യന്തര...

ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ബെംഗളൂരു: ആയുഷ് മാൻ ആയുർവേദയും സമന്വയ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ആയുർവേദത്തിന്റെ...

അധ്യായം 29 📖 ദേശാടനം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   അമ്മയുടെ...

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്...

നന്ദഗോവിന്ദം ഭജൻസ് സിഗ്നേച്ചർ എഡിഷൻ 18-ന് ബെംഗളൂരുവിൽ

ബെംഗളൂരു: ആസ്വാദകഹൃദയങ്ങളെ ഭക്തിസാഗരത്തില്‍ ആറാടിച്ച നന്ദഗോവിന്ദം ഭജൻസിന്റെ സിഗ്നേച്ചർ എഡിഷൻ ബെംഗളൂരുവിൽ...

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

ന്യൂഡൽഹി : റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ്...

Related Articles

Popular Categories