ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ’ വാം ബെംഗളൂരു’ എന്ന പേരിൽ വഴിയോരങ്ങളിലും ആശുപത്രി പരിസരത്തും അന്തി ഉറങ്ങുന്നവർക്ക് ബ്ലാങ്കറ്റും ലഘുഭക്ഷണവും വിതരണം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് ജോജോ. പി. ജെ.സെക്രട്ടറി ഷിബു ശിവദാസ്, വൈസ് പ്രസിഡന്റ് അരുൺ ജോർജ്, ജോയിന്റ് ട്രഷറർ പ്രിജി, എന്നിവരും യൂത്ത് വിംഗ് മെൻഡർമാരായ അഡ്വക്കേറ്റ് മെന്റോ ഐസക്, ഷാജി ആർ പിള്ള, മധു കലമാനൂർ, യൂത്ത് വിംഗ് കൺവീനർ അബിൻ, കോഡിനേറ്റർ അശ്വതി, സുരേഷ്, ഡോ. ബീന, ജോസഫ്,ദിനേശ്, അഡ്വക്കേറ്റ് ഹനീഷ്, തങ്കപ്പൻ, എന്നിവരും പങ്കെടുത്തു.
SUMMARY : Bengaluru Malayali Forum Youth Wing blanket distribution














