പത്തനംതിട്ട: ശബരിമലയിലെ സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെയുള്ള ആല്‍മരത്തിന് തീപിടിച്ചു. താഴെ തിരുമുറ്റത്ത് ആഴിയോട് ചേർന്ന് നില്‍ക്കുന്ന ആല്‍മരത്തിന്‍റെ ശിഖരത്തിന് തീ പിടിച്ചത് ഭക്തരില്‍ ചെറിയ രീതിയില്‍ പരിഭ്രാന്തി പടർത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആഴിയില്‍ നിന്നും ആളിക്കത്തിയ തീ ആല്‍മരത്തിലേക്ക് പടർന്നു പിടിക്കുകയായിരുന്നു.
സംഭവം കണ്ട പോലീസും കേന്ദ്രസേന ഉദ്യോഗസ്ഥരും ചേർന്ന് പെട്ടെന്ന് തന്നെ ആല്‍മരത്തിന്റെ താഴെ ഉണ്ടായിരുന്ന തീർത്ഥാടകരെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റി. അഗ്നിശമനസേന ഉദ്യോഗസ്ഥർ തീ അണയ്ക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് സന്നിധാനത്തെ കൊപ്രാക്കളത്തിലെ ഷെഡിനും തീ പിടിച്ചിരുന്നു.
TAGS : SABARIMALA
SUMMARY : A banyan tree caught fire below the 18th step in Sabarimala
ന്യൂഡൽഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ…
ചെന്നൈ: 'ജനനായകൻ' സിനിമയുടെ എഡിറ്റർ പ്രദീപ് ഇ രാഘവിനെ സതേൺ ഇന്ത്യ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷ(എസ്ഐഎഫ്ഇഎ)നിൽ നിന്ന് സസ്പെൻഡ് ചെയ്തു.…
തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്…
തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലം – തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു സർവീസുകൾ ആരംഭിക്കാൻ ദക്ഷിണ…
തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്‍റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിദ്ധീകരിക്കുന്ന സാഹിത്യസമാഹാരമായ 'വൈഖരി' യുടെ പ്രകാശനം മെയ് 3 ന്…