തൃശൂർ: അതിരപ്പിള്ളി വാച്ചുമരത്ത് നിർത്തിയിട്ടിരുന്നകാർ കാട്ടാനക്കൂട്ടം തകർത്തു. ഓടിക്കൊണ്ടിരിക്കെ തകരാറിലായതിനെ തുടർന്ന് അങ്കമാലി സ്വദേശി നിർത്തിയിട്ട കാറാണ് കാട്ടാനക്കൂട്ടം തകർത്തത്. കാറിൻ്റെ തകരാർ പരിഹരിക്കാൻ എത്തിയവരാണ് കാർ തകർത്ത നിലയില്‍ കണ്ടെത്തിയത്.
സമാന സംഭവം കഴിഞ്ഞ ആഴ്ചയിലും ഉണ്ടായതായി പരിസരവാസികള്‍ പറഞ്ഞു. എൻജിൻ തകരാറിലായ വാൻ കാട്ടാന തകർത്തിരുന്നു. ആക്രമിക്കുന്ന സമയത്ത് വാഹനത്തില്‍ ആരുമുണ്ടായിരുന്നില്ല. വാച്ചുമരം ഭാഗത്ത് കാട്ടാന ശല്യം കൂടുതലാണന്നും, വനത്തില്‍ മരോട്ടിക ശേഖരിക്കാൻ പോയ വല്‍സ എന്ന ആദിവാസി സ്ത്രിയെ ആന കൊലപ്പെടുത്തിയതായും പറഞ്ഞു.
SUMMARY: A herd of wild elephants destroyed a parked car in Athirappilly