കോയമ്പത്തൂര്‍: സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ ഉപയോഗിക്കുന്ന ശുചിമുറിയില്‍ ഒളികാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ യുവ ട്രെയിനി ഡോക്ടര്‍ അറസ്റ്റില്‍. 33കാരനായ കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കര സ്വദേശി വെങ്കിടേഷാണ് പിടിയിലായത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ എംഎസ് ഓര്‍ത്തോ വിഭാഗം മൂന്നാംവര്‍ഷ വിദ്യാര്‍ഥിയും പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ട്രെയ്‌നി ഡോക്ടറുമാണ് ഇയാള്‍.
രണ്ട് ദിവസം മുമ്പ് ഒരു വനിതാ നഴ്‌സ് ജീവനക്കാരുടെ വിശ്രമമുറിയിൽ പേനയുടെ ആകൃതിയിലുള്ള കാമറ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രി സൂപ്പർവൈസറെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാമറ സ്ഥാപിച്ചത് ഡോക്ടറാണെന്ന് കണ്ടെത്തിയത്. ഡോക്ടർമാരും നഴ്സുമാരും ട്രെയിനി ഡോക്ടർമാരും ഉൾപ്പെടെ നൂറിലധികം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും പ്രത്യേക ശുചിമുറികളാണുള്ളത്.
കേസെടുത്ത പോലീസ് ഡോക്ടറെ ചോദ്യംചെയ്തപ്പോള്‍ നവംബര്‍ 16 മുതല്‍ ശുചിമുറിയില്‍ കാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതായി വ്യക്തമായി. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ പത്തുദിവസം മുന്‍പ് ഓണ്‍ലൈനില്‍ ക്യാമറ വാങ്ങിയതായി കണ്ടെത്തി. ഇയാളില്‍ നിന്ന് ഫോണും മെമ്മറി കാര്‍ഡ് പിടിച്ചെടുത്തതായും പൊലിസ് പറഞ്ഞു.
ഇയാള്‍ ജോലി ചെയ്ത മറ്റ് ആശുപത്രിയിലും സമാന സംഭവം നടന്നിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിച്ചുവരുകയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
<br>
TAGS : HIDDEN CAMERA | DOCTOR | ARRESTED
SUMMARY : A hidden camera was installed in the nurses’ washroom; Trainee doctor arrested
മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട…
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പ് വഴി…
കൊച്ചി: മലയാളം ടെലിവിഷന്‍ രംഗത്തെ സുപരിചിത മുഖമായ സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു. നീണ്ട രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന രോഗബാധയോടുള്ള പോരാട്ടത്തിനൊടുവിലാണ് അന്ത്യം.…
ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ഏറെ സഹായകരമാകുന്ന 11 എലിവേറ്റഡ് ഇടനാഴികള്‍ക്ക് കര്‍ണാടക മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. 13,262…
മലപ്പുറം: വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പൊള്ളാച്ചി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കേരളത്തിലെത്തിച്ച 9 പേരുടേയു മൃതദേഹങ്ങള്‍…
ബെംഗളൂരു: മൈസൂരുവില്‍ വീട്ടിനുള്ളിൽ കയറിയ പുലിയെ മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി. ചാമുണ്ഡി ഹിൽസിന് സമീപം സിദ്ധാർഥ ലേഔട്ടിലുള്ള സുരേഷിന്റെ…