LATEST NEWS

ബെംഗളൂരുവില്‍ പെയിംഗ് ഗസ്റ്റായ സ്ത്രീയുടെ മുറിയില്‍ കയറിയയാള്‍ ലൈംഗികാതിക്രമം നടത്തി; എതിര്‍ത്തപ്പോള്‍ കൊള്ളയടിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ പേയിങ് ഗസ്റ്റ് സ്ഥാപനത്തിൽ അതിക്രമിച്ചുകടന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി 21കാരിയായ യുവതിക്കുനേരേ ലൈംഗികാതിക്രമം. ഓഗസ്റ്റ് 29ന് ബിടിഎം ലേഔട്ടിലാണ് സംഭവം നടന്നത്. സംഭവത്തിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. സുദ്ദുഗുണ്ടേപാളയ പോലീസ് സ്‌റ്റേഷനില്‍ യുവതി പരാതി നല്‍കി. പരാതിയിൽ അക്രമിയെ കണ്ടെത്താൻ പോലീസ് തിരച്ചിലാരംഭിച്ചു. മുഖംമൂടിധരിച്ചെത്തിയയാളാണ് അക്രമംനടത്തിയതെന്ന് യുവതി പറഞ്ഞു.

പിജിയുടെ പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ പുലര്‍ച്ചെ മൂന്നുമണിയോടെ ഒരാൾ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതും കുറച്ച് മിനിറ്റുകൾക്ക് ശേഷം ഓടിപ്പോകുന്നതും വ്യക്തമാണ്. മറ്റെല്ലാ മുറികളും പുറത്തുനിന്ന് പൂട്ടിയാണ് ഇയാള്‍ യുവതി ഉറങ്ങുന്ന മുറിയില്‍ കടന്നത്. ഉറങ്ങിക്കിടക്കുമ്പോൾ ഇയാള്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചതായും എതിർത്തപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. തുടർന്ന് അലമാരയിൽ നിന്ന് 2,500 രൂപ മോഷ്ടിച്ച് പ്രതി കടന്നുകളയുകയായിരുന്നു.

SUMMARY: A man entered a paying guest’s room in Bengaluru and sexually assaulted her; when she resisted, he robbed her.

NEWS DESK

Recent Posts

പലയിടത്തായി വേനൽമഴയും കനത്ത കാറ്റും; എറണാകുളത്ത് മരങ്ങൾ കടപുഴകിവീണു, വീടുകൾക്കും നാശനഷ്ടം

കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…

38 minutes ago

രണ്ടാം ഘട്ട ചർച്ചയ്ക്ക് മുന്നെ കനത്ത ഭീഷണി; കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ തകർ‌ക്കുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,​എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…

47 minutes ago

വോട്ട് ചെയ്യാൻ മഷി പുരട്ടിയ വിരലിലെ തൊലിയടർന്നതായി പരാതി; നഷ്ടപരിഹാരം വേണമെന്ന് യുവാവ്

കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…

1 hour ago

സുനില്‍ തോമസ് മണ്ണിലിന് സ്വീകരണം നല്‍കി

ബെംഗളൂരു: കേരള തദ്ദേശ തിരഞ്ഞെടുപ്പില്‍ പുനലൂര്‍ നഗരസഭയിലേ നെല്ലിപ്പള്ളി വാര്‍ഡില്‍ നിന്ന് വിജയിച്ച കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട്…

2 hours ago

‘പാടാം നമുക്ക് പാടാം’; സംഗീതം പെയ്തിറങ്ങി കേരളസമാജം സംഗീത സന്ധ്യ

ബെംഗളൂരു: ബെംഗളൂരുവിലെ സംഗീത പ്രേമികള്‍ക്ക് അവസരമൊരുക്കി കേരളസമാജം സംഘടിപ്പിച്ച പാടാം നമുക്ക് പാടാം സംഗീത പരിപാടി ഹൃദ്യമായ അനുഭവമായി. ഇന്ദിരാ…

2 hours ago

പാലക്കാടൻ കൂട്ടായ്മ കന്നഡ പഠന ക്ലാസ് ആരംഭിച്ചു

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന കന്നഡ പഠന ക്ലാസിന്റെ രണ്ടാമത്തെ ബാച്ചുകൾ ആരംഭിച്ചു. രാമമൂർത്തി നഗര്‍ ഓഫീസിൽ…

2 hours ago