കാസറഗോഡ്: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച 14 പേർക്കെതിരെ പോക്സോ കേസ്. കാസറഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളില്‍ ഉള്ളവരാണ് പ്രതികള്‍. ഡേറ്റിങ് ആപ്പ് വഴിയാണ് ഇവർ കുട്ടിയുമായി ബന്ധം സ്‌ഥാപിച്ചത്. കേസില്‍ ആറ് പേർ പിടിയിലായിട്ടുണ്ട്.
നാല് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷമായി പതിനാലുകാരൻ പീഡനത്തിന് ഇരയായി എന്നാണ് വിവരം. കാസറഗോഡ് ജില്ലയില്‍ മാത്രം എട്ട് കേസുകളാണ് റജിസ്‌റ്റർ ചെയ്‌തത്. പീഡനത്തിനു ശേഷം കുട്ടിക്ക് പ്രതികള്‍ പണം നല്‍കിയതായും വിവരമുണ്ട്.
SUMMARY: A minor boy was raped by 14 people; the relationship was established through a dating app