രാജസ്ഥാനിലെ കോട്പുത്ലി-ബെഹ്രർ ജില്ലയില്‍ മൂന്ന് വയസുകാരി ചേതന കുഴല്‍ക്കിണറില്‍ വീണു. 150 അടി ആഴമുള്ള കുഴല്‍ക്കിണറിലാണ് കുഞ്ഞ് വീണത്. അച്ഛനൊപ്പം കൃഷിയിടത്തിലെത്തിയ പെണ്‍കുട്ടി ഇവിടെ കളിക്കുന്നതിനിടെ അബദ്ധത്തില്‍ തുറന്നിരിക്കുകയായിരുന്ന കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു.
അപകടവിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയും സംസ്ഥാന ദുരന്തനിവാരണസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കുട്ടിയെ എത്രയും വേഗം പുറത്തെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും രക്ഷാപ്രവർത്തകരുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി രാജ്യവർധൻ സിങ് റാത്തോഡും മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ദിവസങ്ങള്‍ക്ക് മുമ്പാണ് രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ് അഞ്ചുവയസ്സുകാരന് മരിച്ചത്. രാജസ്ഥാനിലെ ദൗസയിലായിരുന്നു ഈ സംഭവം. 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ മൂന്നുദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
TAGS : BOREWELL, RAJASTHAN,
SUMMARY :
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…