തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 45 കാരൻ കിണറ്റിൽ വീണ് മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. കല്ലറ നീറുമൺകടവ് സ്വദേശി സഞ്ജു ആണ് മരിച്ചത്. ഉപയോഗമില്ലാത്ത കിണറ്റിന് സമീപം രാവിലെ ബൈക്ക് കണ്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് കിണറ്റിൽ സഞ്ജുവിനെ കാണുന്നത്. ഉടൻ തന്നെ വിവരം പാങ്ങോട് പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. വിവരമറിഞ്ഞ് ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സഞ്ജു മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.
<BR>
TAGS : ACCIDENT | THIRUVANATHAPURAM
SUMMARY : A young man died after losing control and falling into a well from his bike
കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവിൽ ശനിയാഴ്ച ഉണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നഗരത്തിന്റെ തെക്കൻ മേഖലയിലുള്ള ഹോളോസിവ്‌സ്‌കി ജില്ലയിലാണ് സംഭവം.…
തിരുവനന്തപുരം: കേരളത്തിലെ ചുട്ടുപൊള്ളുന്ന ചൂടിന് ശമനം നൽകാൻ വേനൽമഴ എത്തുന്നു. ഏപ്രിൽ 22 മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ…
ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനു മൂന്നാം വിജയം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ 10 റൺസ് വിജയമാണ് ഹൈദരാബാദ്…
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ 'കെ.എൽ. 15' എന്നപേരിൽ കുറഞ്ഞ വിലയ്ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ഡിപ്പോകളിലും ബസുകളിലും ഉടന്‍ ആരംഭിക്കും.…
ബെംഗളൂരു: വേനലവധിക്കാല തിരക്കിന് മുന്നോടിയായി മുങ്ങിമരണങ്ങളും സുരക്ഷാ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു ശ്രീരംഗപട്ടണയിലെ കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി…
കരിപ്പൂർ: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആർഐ…