ബെംഗളൂരു: വടക്കുപടിഞ്ഞാറന്‍ ബെംഗളൂരുവിലെ മദനായകനഹള്ളിയില്‍ ചൊവ്വാഴ്ച രാത്രി നാല് പുരുഷന്മാര്‍ ചേര്‍ന്ന് ഒരു വീട്ടില്‍ അതിക്രമിച്ചു കയറി കൊല്‍ക്കത്ത സ്വദേശിനിയായ 34 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന സ്ത്രീ നാല് വയസ്സുള്ള മകനോടൊപ്പം ഉറങ്ങിക്കിടക്കുമ്പോള്‍ പുലര്‍ച്ചെ 12.15 ഓടെയാണ് സംഭവം.
ഗംഗോണ്ടനഹള്ളിയിലെ യുവതിയുടെ വാടക വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അക്രമികള്‍, ഭീഷണിപ്പെടുത്തി മാറിമാറി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് യുവതിയുടെ 26,000 രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്നു.
സംഭവത്തില്‍ മദനായകനഹള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ട് പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്. മറ്റ് കൂട്ടാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.
SUMMARY: A young woman from Kolkata was gang-raped in Bengaluru