BENGALURU UPDATES

ബാഗിൽ തൊട്ടാൽ വിമാനം തകര്‍ക്കുമെന്ന് ഭീഷണി; ബെംഗളൂരു വിമാനത്താവളത്തില്‍ വനിതാ ഡോക്ടർ കസ്റ്റഡിയിൽ

ബെംഗളൂരു: ബാഗ് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ജീവനക്കാരോട് വിമാനം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ യാത്രക്കാരി കസ്റ്റഡിയില്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരിയായ വ്യാസ് ഹിരാല്‍ മോഹന്‍ഭായി(36) യെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. യുവതി കാരണം രണ്ടുമണിക്കൂറാണ് വിമാനം വൈകിയത്.

ബെംഗളൂരുവിൽ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് പുറപ്പെടാനൊരുങ്ങിയ ഐഎക്സ് 2749 വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങൾ. മോഹൻഭായി രണ്ട് ബാഗുകളുമായാണ് വിമാനത്തിൽ കയറിയത്. ബാഗുകള്‍ ക്രൂ ക്യാബിന് സമീപത്ത് വെച്ച് 20F ലെ തന്റെ സീറ്റിലേക്ക് പോയി. എന്നാല്‍ പിന്നീട് ക്രൂ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ യുവതി വിസമ്മതിക്കുകയായിരുന്നു. ബാഗ് സീറ്റിനടുത്തുള്ള ഓവര്‍ഹെഡ് ബിന്നിലേക്ക് മാറ്റാന്‍ ക്യാബിന്‍ ക്രൂ ആവശ്യപ്പെട്ടപ്പോള്‍, യുവതി വിസമ്മതിച്ചു. ജീവനക്കാരും പൈലറ്റും യുവതിയോട് നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും യുവതി നിരസിച്ചു. ഇതേചൊല്ലി തര്‍ക്കം തുടരുകയും ചെയ്തു. തര്‍ക്കം രൂക്ഷമായതോടെ രംഗം ശാന്തമാക്കാന്‍ ശ്രമിച്ച സഹയാത്രികരോട് യുവതി കയര്‍ക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുണ്ട്.

തന്റെ ബാഗ് വെച്ചിടത്തുനിന്ന് മാറ്റിയാൽ വിവരമറിയുമെന്നും വിമാനം തകർക്കുമെന്നുമായിരുന്നു ഡോക്ടറുടെ ഭീഷണി. ഒടുവിൽ യാത്രക്കാരിയെ പുറത്തിറക്കിയ ശേഷമാണ് വിമാനം പുറപ്പെട്ടത്. ഇവരെ പിന്നീട് പോലീസ് കസ്റ്റഡിയിൽ എടുക്കുകയും സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. സ്റ്റേഷനിൽ എത്തിയതിന് പിന്നാലെ ഇവർ അവിടെ കണ്ട ആളുകളെ അസഭ്യം പറയുകയും ചെയ്തു.

യെലഹങ്ക സ്വദേശിയായ ആയുർവേദ ഡോക്ടറാണ് വ്യാസ് ഹിരാല്‍ മോഹന്‍ഭായി. ഭാരതീയ ന്യായ സംഹിതയിലെ ഒന്നിലധികം വകുപ്പുകള്‍ പ്രകാരം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, പൊതുജനങ്ങളെ ദ്രോഹിക്കല്‍ എന്നിവയുള്‍പ്പെടെ, വിമാന സുരക്ഷയെ അപകടത്തിലാക്കിയതിന് സിവില്‍ ഏവിയേഷന്‍ സുരക്ഷാ നിയമത്തിനെതിരായ നിയമവിരുദ്ധ നിയമങ്ങള്‍, അടിച്ചമര്‍ത്തല്‍, നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം മോഹന്‍ഭായിക്കെതിരെ കേസെടുത്തു.

SUMMARY: If the bag is touched, the plane threatens to crash; Woman doctor in custody at Bengaluru airport

NEWS DESK

Recent Posts

രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച്‌ ഉദ്യോഗസ്ഥര്‍; രണ്ടിടങ്ങളില്‍ പരിശോധന

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റർ…

52 minutes ago

ചൂടിനെ മാത്രമല്ല, ഇടിമിന്നലിനെയും പേടിക്കണം; അടുത്ത മൂന്ന് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ, ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന…

53 minutes ago

കൂലിയില്ല, കുടിവെള്ളമില്ല, ഹാസനിൽ കൃഷിയിടത്തിൽ അടിമപ്പണി;  മലയാളിയടക്കം 18 പേരെ പോലീസ് രക്ഷപ്പെടുത്തി

ബെംഗളൂരു: ഹാസൻ  ജുട്ടനഹള്ളി ഗ്രാമത്തിലെ ഇഞ്ചിത്തോട്ടത്തിൽ അടിമവേലയ്ക്ക് നിർബന്ധിക്കപ്പെട്ട മലയാളികളുൾപ്പെടെ 18 തൊഴിലാളികളെ കർണാടക പോലീസും ജില്ലാ ഭരണകൂടവും ചേർന്ന്…

1 hour ago

കോഴിക്കോട്ടെ 16കാരിയുടെ കൊലപാതകം: ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പോലീസിന്

കോഴിക്കോട്: മൂഴിക്കലിലെ പതിനഞ്ചുകാരിയുടെ കൊലപാതകത്തില്‍ കിണറ്റില്‍ നിന്നു കണ്ടെടുത്ത ഫോണ്‍ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍…

1 hour ago

ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

പത്തനംതിട്ട: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കുമ്പുഴ വലിയപാലത്തിനു സമീപത്തുണ്ടായ അപകടത്തില്‍…

2 hours ago

ട്യൂഷന് പോയ പ്ലസ്ടു വിദ്യാര്‍ഥിയെ കാണാതായതായി പരാതി

കോഴിക്കോട്: ട്യൂഷന്‍ ക്ലാസിലേക്ക് പുറപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് പയ്യോളിയില്‍ താമസിക്കുന്ന ചാക്കണ്ടി നസീറിന്റെ മകന്‍…

2 hours ago